അസാധു
സർവ്വമിഴികളുമടഞ്ഞൊരു
അർദ്ധരാത്രിയിലെ
തോരാമഴയത്ത്:
പൊട്ടിമുളച്ച കൂണുപോൽ.
ഇന്നലത്തെ യാമങ്ങൾ
വിസിൽ മുഴക്കിയതാണ്
ഇന്നീ, പ്രഭാതത്തിൽ
തുടങ്ങും നട്ടോട്ടത്തിനായ്.
ചമ്രം പടിഞ്ഞിരിക്കണം ഒരു കാവൽക്കാരനായി,
എടിഎമ്മിനും ബാങ്കിനും
സമക്ഷം.
സർവ്വതും ഇല്ലായ്മയിൽ
വീഴ്ത്തി, എരിതീയിലെണ്ണപോൽ
മറ്റുള്ളവർക്ക് വഴിമാറിക്കൊടുത്ത്
മൃതിയടഞ്ഞു വീഴുന്നു,
ചിലർ പണത്തിനുമേൽ.

No comments:
Post a Comment